കൊല്ലം ശാസ്താംകോട്ടയിൽ മിമിക്സ് ട്രൂപ്പ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മിമിക്രി കലാകാരി ലക്ഷ്മി (20) മരിച്ചു. ചിതറ മാടൻകാവ് സ്വദേശിനിയായ ലക്ഷ്മി, കൊട്ടാരക്കര സെന്റ് ഗ്രിഗേറിയസ് കോളേജിലെ ബിഎ പൊളിറ്റിക്സ് അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു.

ഇന്ന് പുലർച്ചെ ശാസ്താംകോട്ട സിനിമാപറമ്പിന് സമീപം വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. ലക്ഷ്മി അംഗമായ മിമിക്സ് ട്രൂപ്പിന്റെ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പഠനത്തിലും കലാരംഗത്തും ഒരുപോലെ സജീവമായിരുന്ന ലക്ഷ്മി രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. എസ്.എഫ്.ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗമായിരുന്നു അന്തരിച്ച ലക്ഷ്മി. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ ഈ അപകടം സഹപാഠികളെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *