തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,69,53,644 പേർ അന്തിമ വോട്ടർ പട്ടികയിൽ ഇടംപിടിച്ചു. അതേസമയം, അരലക്ഷത്തിലധികം പേർ കരട് വോട്ടർ പട്ടികയിൽ നിന്നും പുറത്തായി. മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെ 53,229 പേരെയാണ് ഒഴിവാക്കിയത്. 4,24,518 പുതിയ വോട്ടർമാരെ ചേർത്തിട്ടുണ്ട്. സ്ത്രീകൾ- 1,38,27,319, പുരുഷന്മാർ- 1,31,26,048, ട്രാൻസ്ജെൻഡർ- 277, പ്രവാസി വോട്ടർമാർ- 2,23,558 എന്നിങ്ങനെയാണ് അന്തിമ പട്ടികയിലെ കണക്കുകൾ.

updating…

Leave a Reply

Your email address will not be published. Required fields are marked *