വടകരയില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്ക് നേരിടേണ്ടത് നാല് അപരന്മാരെ.കെ കെ രമ എന്നു പേരുള്ള ഒരു അപരയുമുണ്ട്. പികെ രമ, കെ ടി കെ രമ എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. കെ കെ രമ എന്ന പേരുള്ള അപരകൂടി രംഗത്തിറങ്ങിയതോടെ യുഡിഎഫിന് തലവേദന കൂടി.
കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെതിരെ രണ്ട് റസാഖുമാരും മത്സരിക്കുന്നുണ്ട്. ബാലുശ്ശേരിയില്‍ ധര്‍മ്മജന്റെ പേരിനോട് സാമ്യമുള്ള ധര്‍മേന്ദ്രന്‍ മത്സര രംഗത്തുണ്ട്. എം കെ മുനീറിന് എതിരെ മറ്റൊരു എം കെ മുനീര്‍ തന്നെ കളത്തിലിറങ്ങിയിട്ടുണ്ട്. തിരുവമ്പാടി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫിനും ലിന്റോ ജോസഫ് എന്ന പേരില്‍ അപരനുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചെറിയ മുഹമ്മദിന് വെല്ലുവിളിയായി മറ്റൊരു ചെറിയ മുഹമ്മദുണ്ട്
വടകരയില്‍ കെ.കെ രമ മത്സരിക്കില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ രമ മത്സരിച്ചാല്‍ മാത്രമേ പിന്തുണ നല്‍കുകയുള്ളൂ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയായിരുന്നു. എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പിയിലെ നീക്കങ്ങള്‍.
ജനാധിപത്യത്തിനായുള്ള ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിലെത്തിക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന് കെ.കെ രമ പറഞ്ഞിരുന്നു.