സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ് നെച്ചൂളിയുടെ ഒന്നാമത് നെച്ചൂളി ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് ഇന്ന് ആരംഭിച്ചു. കെ വി സുധാകരൻ കലാ കായിക കേന്ദ്രത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. പ്രദേശത്തെ ഫുട്ബോൾ താരങ്ങൾ 6 ടീമുകളിലായി അണിനിരന്ന് പരസ്പരം മത്സരിക്കുന്ന ടൂർണ്ണമെന്റിൽ പോയിന്റ് നിലയിൽ മികച്ച 2 ടീമുകൾ മെഗാ ഫൈനലിൽ മാറ്റുരക്കും. ഉത്ഘാടന ചടങ്ങിൽ ടൂർണമെന്റ് കൺവീനർ ഷനൽ കെ പി സ്വാഗതവും ക്ലബ്ബ് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷതയും വഹിച്ചു, സ്പോർട്സ് കൌൺസിൽ കോച്ച് ശ്രീ വിനീഷ് അവർകൾ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി കെ മുഹമ്മദ്‌ മുഖ്യ അതിഥി ആയിരുന്നു, ക്ലബ് സെക്രട്ടറി സജിത്ത് ബി കെ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *