നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ഹര്‍ജിയില്‍ ഇന്ന് വിധിയില്ല. നാളെ ഉച്ചക്ക് 12 മണിക്കാണ് ഹരജി ഹൈക്കോടതി പരിഗണിക്കുക.എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി പറഞ്ഞു. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ്‌ കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
ചില മണ്ഡലങ്ങളില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയതായി ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പല തരത്തിലുള്ള നീതിയാണ് ഉള്ളതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
കേസിൽ കക്ഷി ചേരണമെന്ന യുഡിഎഫിന്റെ ഹരജിയും നാളെ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *