നിലമ്പൂര്‍: പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം നിലമ്പൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ വി. വിനോദ്കുമാര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
പുല്ലങ്കോട്ട് എസ്റ്റേറ്റിലെ ഐ.എന്‍.ടി.യു.സി പ്ലാന്റേഷന്‍ തൊഴിലാളികള്‍ കൈമാറിയ കെട്ടിവെക്കാനുള്ള തുക മാതാവ് പി.വി മറിയുമ്മയില്‍ നിന്നും ഏറ്റുവാങ്ങി അനുഗ്രഹം തേടി. മുസ്ലീം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, വി.എ കരീം, ഇസ്മയില്‍ മൂത്തേടം, എ.ഗോപിനാഥ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സിച്ച്. ഇഖ്ബാല്‍, കണ്‍വീനര്‍ എന്‍.എ കരീം തുടങ്ങിയ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ആര്യാടന്‍ ഹൗസിലെത്തിയിരുന്നു.
പിന്നീട് മുക്കട്ട വലിയ പള്ളി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയശേഷമണ് പത്രിക സമര്‍പ്പിക്കാന്‍ പോയത്. രാവിലെ 11.30 യോടെ വെളിയന്തോട് നിന്നും നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി താലൂക്ക് ഓഫീസ് പരിസരത്തേക്ക് തിരിച്ചു. ഇവിടെ നിന്നും ഉപവരണാധികാരിയായ തഹസില്‍ദാരുടെ മുന്നിലെത്തി പത്രിക സമര്‍പ്പിക്കുകയായിരുന്നു. യു.ഡി.എഫ് നേതാക്കളായ പി.വി അബ്ദുല്‍വഹാബ് എം.പി യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സി.എച്ച് ഇഖ്ബാല്‍, കണ്‍വീനര്‍ എന്‍.എ കരീം, ഇസ്മയില്‍ മൂത്തേടം, എന്‍.എ കരീം, സിച്ച് ഇഖ്ബാല്‍, എ.ഗോപിനാഥ്, അഡ്വ, ബാബുമോഹനക്കുറുപ്പ്, പാനായി ജേക്കബ്, കെ.ടി കുഞ്ഞാന്‍, ബാബു തോപ്പില്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജോസ്മി പി.തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മൂന്ന് സെറ്റ് പത്രികയാണ് ആര്യാടന്‍ ഷൗക്കത്ത് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *