രാജ്യത്ത് പ്രതിദിന കൊവിഡ് ബാധ മൂന്ന് ലക്ഷത്തിനടുക്കുന്നു . ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
India reports 2,95,041 new #COVID19 cases, 2,023 deaths and 1,67,457 discharges in the last 24 hours, as per Union Health Ministry
— ANI (@ANI) April 21, 2021
Total cases: 1,56,16,130
Total recoveries: 1,32,76,039
Death toll: 1,82,553
Active cases: 21,57,538
Total vaccination: 13,01,19,310 pic.twitter.com/YrLu5MVdbl
24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,023 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,82,553 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്.
കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,39,357 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 27,10,53,392 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
