കുന്ദമംഗലം പഴയ ബസ്റ്റാന്റ് പരിസരത്തെ മുകൾ വശത്ത് റോഡിന് സൈഡ് ഭാഗത്തുണ്ടായ കോൺക്രീറ്റ് ചെയ്യാത്ത ഭാഗം അപകട ഭീഷണി ഉയർത്തുന്നു.പുതുതായി പണി കഴിഞ്ഞ കുന്ദമംഗലം മുക്കം റോഡിൻറെ കെ എസ് ആർ ടി സി ബസ് നിർത്തുന്ന ഭാഗത്താണ് അര അടി മാത്രമുള്ള ഈ ഈ കുഴി ഉള്ളത്. പി ഡബ്ല്യൂ ഡി വർക്ക് നടന്നിട്ടും സൈഡ് കോൺ ക്രീറ്റ് ചെയ്തതിനാലാണ് ഈ കുഴി ഇവിടെ രൂപപ്പെട്ടത്.അടിയന്തിരമായി ഈ വിഷയം പരിഹരിക്കണമെന്ന് യു ഡി എഫ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയ ബാബു നെല്ലൂളി ആവശ്യപെടുന്നു. ബസ് വന്നാൽ യാത്രക്കാർക് നില്കുവാൻ ഈ കുഴി ഇവിടെ ഉള്ളതിനാൽ സാധിക്കുന്നില്ല എന്ന് പറയുന്നുറോഡിൻറെ അശാസ്ത്രീയ നിർമാണമാണ് ഇത്തരത്തിലുള്ള അപകടം ഉണ്ടാക്കുന്നതെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പി വി സംജിത്ത് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാബു നെല്ലൂളി, മണ്ഡലം കമ്മിറ്റി പ്രസിഡന്റ സംജിത്ത് , കുന്ദമംഗലം ഐ എൻ ടി യു സി നേതാവ് ബൈജു,കോൺഗ്രസ് പാർട്ടി പ്രവർത്തി ഭാരവാഹികൾ,സുനിൽ എന്നിവരും സ്ഥലം സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *