ഗുജറാത്ത് എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി അറസ്റ്റിൽ. ഇന്നലെ രാത്രി11.30 ഓടെയാണ് പലൻപൂരിലെ വസതിയിൽനിന്ന് അസം പൊലീസ് മേവാനിയെ അറസ്റ്റ് ചെയ്തത്.സ്വതന്ത്ര എംഎൽഎ ആയിരുന്ന ജിഗ്നേഷ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.മേവാനിയെ അറസ്റ്റ് ചെയ്തതായി കോൺഗ്രസ് നേതാവ് കനയ്യ കുമാർ ട്വിറ്ററിലൂടെ അറിയിച്ചു.

കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അഹമദാബാദിലേക്ക് എത്തിച്ച ജിഗ്നേഷിനെ ഇന്ന് അസമിലേക്ക് കൊണ്ടുപോകും. എന്ത് കുറ്റം ചുമത്തിയാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്ത് നിയമസഭയിൽ വദ്ഗാം മണ്ഡലത്തെയാണ് ജിഗ്നേഷ് മേവാനി പ്രതിനിധീകരിക്കുന്നത്. ദളിത് പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജിഗ്നേഷ് കഴിഞ്ഞ വര്‍ഷമാണ് സിപിഐ നേതാവായിരുന്ന കനയ്യ കുമാറിനൊം കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.
ജിഗ്നേഷിന്‍റെ അറസ്റ്റിനെതിരെ ഇന്ന് ന്യൂഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ‘

Leave a Reply

Your email address will not be published. Required fields are marked *