ന്യൂഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ പത്തു മണിക്ക് ദില്ലിയിലെത്തിയ ജെഡി വാന്‍സിനെ സ്വീകരിച്ചു. ദില്ലി വിമാനത്താവളത്തില്‍ വെച്ച് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. നൃത്തവും പരേഡും അടക്കം വിമാനത്തവാളത്തില്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്.

വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സ് മക്കളായ ഇവാന്‍, വിവേക്, മിരാബല്‍ എന്നിവര്‍ക്കൊപ്പം എത്തിയ വാന്‍സിന് പ്രധാനമന്ത്രി അത്താഴ വിരുന്നും നല്‍കും. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വ്യാപാര കരാര്‍ പ്രധാന ചര്‍ച്ചയാകാനാണ് സാധ്യത. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനിടെയാണ് വൈസ് പ്രസിഡന്റിന്റെ നിര്‍ണായക സന്ദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *