
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ കാരുണ്യ പദ്ധതിയിൽ (KASP) അംഗമായ രോഗികൾക്ക് സൗജന്യ കോവിഡ് ചികിത്സ ലഭ്യമാക്കുന്നു.
കാരുണ്യ പദ്ധതിയിൽ (KASP) അംഗമായവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, സർക്കാർ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത കാരുണ്യ പദ്ധതിയിൽ അംഗങ്ങളായ കോവിഡ് രോഗികൾക്കും കോവിഡ് പാക്കേജ് പ്രകാരമുള്ള ചികിത്സ തികച്ചും സൗജന്യമായി ശാന്തി ഹോസ്പിറ്റലിൽ ലഭ്യമാകും.നിലവിൽ 8 ഐസിയു ബെഡ് ഉൾപ്പെടെ 60 ഓളം കിടക്കകൾ ആണ് കോവിഡ് ചികിത്സയ്ക്കായി ശാന്തി ഹോസ്പിറ്റൽ ക്രമീകരിച്ചിരിക്കുന്നത്.കൂടാതെ KASP മായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും മറ്റെല്ലാ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കും ശാന്തി ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
കാരുണ്യ (KASP) പദ്ധതിയിൽ ഉൾപ്പെടാത്ത കോവിഡ് രോഗികൾക്കുള്ള ചികിത്സയും ശാന്തി ഹോസ്പിറ്റലിൽ തുടർന്നുവരുന്നു.
