കൊവിഡ് മരുന്നുകളുടെ പേരില്‍ ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി തെലങ്കാന മന്ത്രി കെ.ടി രാമറാവു കടിച്ചാല്‍ പൊട്ടാത്ത കൊവിഡ് മരുന്നുകളുടെ പേരുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.മരുന്നുകളുടെ പേരിടുന്നതില്‍ ശശി തരൂര്‍ ജീക്ക് പങ്കുണ്ടെന്നാണ് ഞാന്‍ സംശയിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ശശി തരൂര്‍ ട്വീറ്റിന് മറുപടി നല്‍കയതോടെ സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുക്കുകയായിരുന്നു
താനിതില്‍ കുറ്റക്കാരനല്ലെന്നായിരുന്ന തരൂരിന്റെ മറുപടി. താനായിരുന്നെങ്കില്‍ കൊറോണിലെന്നോ കൊറോസീറോ എന്നോ ഗോകൊറോണാഗോയെന്നോ പേരിടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
