1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മേയ് 24ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്.1/137/2021 ഫിൻ. തിയതി 20.05.2021) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.
അനുശോചിച്ചു
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന് സുന്ദർലാൽ ബഹുഗുണ നൽകിയ നിസ്തുല സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു.
താത്പര്യപത്രം ക്ഷണിച്ചു
മാനസിക വെല്ലുവിളി നേരിടുന്ന വനിതകളെ പുനരധിവസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ കൊല്ലം വെളിയം വില്ലേജിൽ കായിലയിൽ പ്രവർത്തിക്കുന്ന പ്രിയാ ഹോം എന്ന സ്ഥാപനത്തിന്റെ സ്ഥലത്ത് അന്തർദേശീയ നിലവാരത്തിലുള്ള പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് സർക്കാർ അംഗീകൃത എജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദമായ എസ്റ്റിമേറ്റ് സഹിതമുള്ള പ്രൊപ്പോസൽ ജൂൺ 5ന് മുമ്പ് സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നൽകണം. പ്രിയാ ഹോമിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ www.sjd.kerala.gov.in ൽ ലഭ്യമാണ്.
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി.സി.എ, റ്റാലി & എം.എസ് ഓഫീസ്, കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസറിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 9544499114, 9188665545 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
അസി. പ്രൊഫസർ നിയമനം
തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം നടത്തും. ഒന്നാം ക്ലാസോടുകൂടി ബി.ടെക് ബിരുദവും എം.ടെക് ബിരുദവുമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്‌സൈറ്റിലെ ലിങ്കിൽ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ lbt.ac.in ൽ ലഭിക്കും. ഫോൺ: 9645238136 (CSE), 8921244089 (ECE).
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ പ്രൊഫഷണൽ കമ്മ്യൂണിക്കേഷനിൽ (ഇംഗ്ലീഷ്) ഗസ്റ്റ് ഫാക്കൽറ്റി നിയമനം നടത്തുന്നു. ഒന്നാം ക്ലാസോടുകൂടി എം.എ (ഇംഗ്ലീഷ്) ബിരുദമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ lbt.ac.in ലെ ലിങ്കിൽ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഫോൺ: 9400475802.
