വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ അറസ്റ്റില്‍. യൂണിവേഴ്സിറ്റിക്കു കീഴിലെ ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്. പള്ളിയുടെ ഉള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം സംബന്ധിച്ച് രത്തന്‍ ലാല്‍ നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്ക് ഇടയാക്കിയത്.
വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ അറസ്റ്റില്‍. ഹിന്ദു കോളേജിലെ ചരിത്രാധ്യാപകന്‍ രത്തന്‍ ലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിവലിംഗവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് നടപടി. സുപ്രീംകോടതി അഭിഭാഷകന്റെ പരാതിയിലാണ് അറസ്റ്റ്.
ശിവലിംഗത്തെക്കുറിച്ച് അപകീര്‍ത്തികരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം വളരെ വൈകാരിക സ്വഭാവമുള്ളതും കോടതിക്കു മുന്നിലുള്ള വിഷയവുമാണെന്നും പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തികള്‍) കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ എന്തിനേക്കുറിച്ചെങ്കിലും പറഞ്ഞാല്‍ അത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തും എന്നതാണ് അവസ്ഥയെന്ന് രത്തന്‍ ലാല്‍ പറയുന്നു. ഇത് പുതിയൊരു കാര്യമല്ല. ചരിത്രകാരന്‍ എന്ന നിലയില്‍ ഞാന്‍ നിരവധി അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. അത് എഴുതുമ്പോള്‍ സുരക്ഷിതമായ ഭാഷ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അധ്യാപകന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നു. ഡല്‍ഹി സൈബര്‍ സെല്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.