കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന് നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി ലഭിക്കും. 75% വാക്സിന് കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കും. 25% സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം.
45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്സിന് സൗജന്യമായി ലഭിച്ചിരുന്നത്. രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്സിന് വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന് ക്വാട്ട നിശ്ചയിക്കുക. സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന ക്രമം നിശ്ചയിച്ച് വിതരണം ചെയ്യാം. 25 ശതമാനം വാക്സിന് സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. കോവിഷീല്‍ഡിന് 780 രൂപയും കോവാക്സിന് 1,410 രൂപയും സ്പുടിനിക് വാക്സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാനാകുക. വാക്സിന് തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 180 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. ഡിസംബര്‍ മാസത്തോടെ സമ്പൂര്‍ണ വാക്സിനേഷന് യാഥാര്‍ത്ഥ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സംഭരിച്ചു നല്കുന്ന വാക്സിന്റ അളവ് 50% ല്‍ നിന്നാണ് 75% ആക്കിയത് വര്‍ധിപ്പിച്ചു. നേരത്തെ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കായി സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വില നല്കി കമ്പനികളില്‍ നിന്ന് നേരിട്ടായിരുന്നു വാക്സിന് വാങ്ങിയിരുന്നത്.