കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകിയതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. രണ്ട് ദിവസമായി കാണാതായ 23 കാരന്റെ മൃതദേഹം ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ കനാലില്‍ നിന്ന് കണ്ടെത്തി. ഷഹബാദ് സബ് ഡിവിഷനിലെ ഗൂര്‍ഖ ഗ്രാമത്തില്‍ നിന്നുള്ള വികേഷ് സൈനി എന്ന ദീപക് ആണ് മരിച്ചത്.

ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം കാനഡയില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു യുവാവ്. സുഹൃത്തിന് സ്റ്റുഡന്റ് വിസ ലഭിച്ചിട്ടിട്ടും തനിക്ക് വൈകുന്നതില്‍ ഇയാള്‍ നിരാശനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച ഇയാളുടെ വിസ എത്തിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച മുതലാണ് യുവാവിനെ കാണാതായത്. പിന്നാലെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ യുവാവിന്റെ ചെരുപ്പും വാഹനവും പ്രദേശത്തെ കനാലിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദ്ധരുടെ സഹോയത്തോടെ കനാലില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായി ഏരിയ പോലീസ് ഇന്‍ചാര്‍ജ് രാജ്പാല്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *