ലാപ്ടോപ്പും ബാഗും പണവും മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മടവൂരിലുള്ള ലോഡ്‌ജിൽ നിന്ന് മോഷണം നടത്തിയ ഒറ്റപ്പാലം നെല്ലായ പാറക്കത്തൊടി നിയാമുദ്ദീൻ (33) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മെയ് 21നാണ് സംഭവം. വിവിധ ജില്ലകളിലായി മോഷണം, കവർച്ച തുടങ്ങി 30ഓളം കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് കുന്ദമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടർ എ. നിധിൻ പറഞ്ഞു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൾ സബ് ഇൻസ്പെക്ടർ എ. നിധിൻ, സബ്‌ ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *