പ്രഭാതസവാരിക്കിടെ നാട്ടുകാരുമായിതമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നടത്തിയ കുശലാന്വേഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ‘യുവത്വത്തിന്റെ രഹസ്യം’ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീക്കു പൊട്ടിച്ചിരിയോടെയാണ് എം.കെ.സ്റ്റാലിന്‍ മറുപടി നൽകിയത് . ഭക്ഷണം നിയന്ത്രിക്കുന്നതാണ് തന്റെ യുവത്വത്തിന്റെ രഹസ്യമെന്നാണു സ്റ്റാലിന്‍ വെളിപ്പെടുത്തിയത്.
M K Stalin blushes as a lady asks the secret of his youthful look, during his morning walk. He responds "diet control". pic.twitter.com/178TnzrNxE
— J Sam Daniel Stalin (@jsamdaniel) September 21, 2021
അറുപത്തിയെട്ടുകാരനായ സ്റ്റാലിന്റെ പ്രഭാത സവാരിയുടെ വിഡിയോ ഡിഎംകെയാണു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ട്രാക്ക് സ്യൂട്ടിട്ട് നടക്കാനിറങ്ങിയ സ്റ്റാലിന്‍ ഒരു ചെറു സംഘവുമായി സംവദിക്കുന്നതാണു വിഡിയോയിയുള്ളത്. സംസാരത്തിനിടെയാണ് താങ്കള്‍ ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്നതിന്റെ രഹസ്യം പങ്കുവയ്ക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടത്.
