രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,454 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.160 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4.52 ലക്ഷമായി ഉയർന്നു. 17,561 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി
നിലവിൽ 1,78,831 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവിലെ രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്. 2020 മാർച്ച് മുതലുള്ള ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.
കേരളത്തില്‍ ഇന്നലെ 11,150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,666 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിൽ കഴിയുന്നത്.
