കുന്ദമംഗലം പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ നിന്നും കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർക്ക് മെമ്പറുടെ നേതൃത്വത്തിൽ മൂന്ന് ബസ്സുകളിലായി വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സൗഹൃദ യാത്ര നടത്തി.
യാത്രയുടെ ഫ്ലാഗ് ഓഫ് മുറിയനാലിൽ നിന്നും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട നിർവഹിച്ചു. തടത്തിൽ മൊയ്തീൻ,ഒ.എം റഷീദ്,കെ.കെ ഷമീൽ, കോണിക്കൽ സുബ്രമണ്ണ്യൻ,വി.പി മുസ്തഫ,പി.കെ അഷ്‌റഫ്,ഉണ്ണി പാച്ചോലക്കൽ തുടങ്ങിയവർ പങ്കെടുത്തു.
