ഗഗൻയാൻ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നിർണായക പരീക്ഷണം നിർത്തിവച്ചതായി ഐ എസ് ആർ ഒ. പരീക്ഷണം ആരംഭിച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ ആണ് നിർത്തിവച്ചത്. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് രാവിലെ എട്ടു മണിക്കാണ് നടത്താൻ ആണ് ആദ്യം തീരുമാനിച്ചിരുന്നത്. പിനീട് കാലാവസ്ഥ മോശമായതിനാൽ 8 .45 ഓടെ നടത്താൻ തീരുമാനിച്ചു. പരീക്ഷണം തുടങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ എന്തോ ഒരു തകരാർ സ്വയം മനസിലാക്കിയ കമ്പ്യൂട്ടർ തന്നെ പരീക്ഷണം നിർത്തിവയ്ക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു നന്നായി പഠിച്ച ശേഷമേ വിശദീകരിക്കാൻ കഴിയു എന്നാണ് ഐ എസ് ആർ ഒ പറഞ്ഞത്. ആദ്യ യാത്രികരുമായി ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ കുതിക്കും മുൻപ് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അതിലൊന്നാണ് ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം. ബഹിരാകാശ യാത്ര വലിയ റിസ്കുള്ള പരിപാടിയാണ്. റോക്കറ്റിന്റെ മുകളിലാണ് യാത്ര. അതിവേഗമാണ് സഞ്ചാരം. കുതിച്ചുയർന്ന ശേഷം റോക്കറ്റിന് വല്ലതും സംഭവിച്ചാൽ യാത്രക്കാർ എന്ത് ചെയ്യും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. വിക്ഷേപണത്തറയിൽ വച്ചോ പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പോ എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണിത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനായി തയ്യാറാക്കുന്ന ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ അല്ല ഈ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്, മറ്റൊരു പരീക്ഷണ വാഹനമാണ്. അതാണ് ടെസ്റ്റ് വെഹിക്കിൾ.ജിഎസ്എൽവി റോക്കറ്റിന്റെ എൽ 40 ബൂസ്റ്ററിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു കുഞ്ഞൻ റോക്കറ്റ്, വികാസ് എഞ്ചിന്റെ കരുത്തിൽ കുതിക്കുന്ന ഈ റോക്കറ്റിന് മുകളിലാണ് ഗഗൻയാൻ യാത്രാ പേടകവും അതിന്റെ രക്ഷാസംവിധാനവും സ്ഥാപിച്ചിട്ടുള്ളത്. യഥാർത്ഥ വിക്ഷേപണ വാഹനമുപയോഗിക്കുന്നതിന്റെ ഭീമമായ ചിലവ് കുറയ്ക്കാനാണ് ഈ സൂത്രപ്പണി.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020