സാധനങ്ങൾക്ക് എംആർപിയെക്കാൾ ഉയർന്ന വില ഈടാക്കുന്ന അനേകം കടകളും സ്ഥാപനങ്ങളും ഉണ്ട്. അതുപോലെ ഈടാക്കിയ ഒരു കഫേയോട് പിഴയടക്കാൻ ഉത്തരവിട്ടിരിക്കുകയാണ് വഡോദര കൺസ്യൂമർ കമ്മീഷൻ. വഡോദരയിലെ കബീർസ് കിച്ചൻ കഫേ ഗാലറിയിൽ നിന്നാണ് ജതിൻ വലങ്കർ 750 മില്ലിയുടെ കുപ്പിവെള്ളം ഓർഡർ ചെയ്‌തത്. മിക്ക റെസ്റ്റോറൻ്റുകളിലും കഫേകളിലും പോലെ, മെനു പ്രകാരം കുപ്പിയുടെ വില 39 രൂപയായിരുന്നു. എന്നാൽ, കുപ്പിയുടെ MRP 20 രൂപ മാത്രമായിരുന്നു. നികുതിയുൾപ്പടെ കഫേ ഈടാക്കിയതാവട്ടെ 41 രൂപയും. അതായത്, എംആർപിയിൽ പറഞ്ഞതിനേക്കാൾ 21 രൂപ അധികം. വഡോദര ഉപഭോക്തൃ കമ്മീഷനാണ് ജതിൻ വലങ്കറിന് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. ഏഴ് വർഷമാണ് കേസ് നീണ്ടുനിന്നത്. കഫേയുടെ നടപടി അന്യായമാണെന്ന് കോടതി വ്യക്തമാക്കി. ഏഴ് വർഷത്തെ കാലതാമസത്തിന് 9% പലിശ സഹിതം അധിക തുകയായ 21 രൂപ തിരികെ നൽകാനും കഫേയോട് കോടതി ഉത്തരവിട്ടു. 7 വർഷത്തെ നിയമപോരാട്ടത്തിന് വരുന്ന ചിലവെന്ന നിലയിൽ 2000 രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020