മാപ്പിളപ്പാട്ടിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി തുടർച്ചയായി രണ്ടാം തവണയും ജില്ലയിൽ നിന്ന് സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ മീനാക്ഷി കെ കെ. നാലാം ക്ലാസ് മുതൽ സംഗീതം അഭ്യസിക്കുന്ന മീനാക്ഷിക്ക് കഴിഞ്ഞ തവണ മാപ്പിളപ്പാട്ടിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. എട്ട് ഒൻപത് ക്ലാസിൽ പഠിക്കുന്ന സമയത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഒപ്പനയിലും മീനാക്ഷി ഉണ്ടായിരുന്നു. ഈ പ്രാവശ്യം പത്താം ക്ലാസ് ആയതിനാൽ മാപ്പിള പാട്ടിന് മാത്രമേ മീനാക്ഷി പങ്കെടുത്തിരുന്നുള്ളൂ. ബദറുദ്ധീൻ പാറന്നൂർ രചിച്ച സിദ്ധീഖുൽ അക്ബർ മാലയിലെ പാർത്തിവൻ തരുൾമണി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഒന്നാം സ്ഥാനം നേടിയാണ് മീനാക്ഷി സംസ്ഥാനത്തേക്ക് യോഗ്യത നേടിയത്.

മൃഗ സംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ സന്തോഷ് കുമാറിന്റെയും ഗണിത ശാസ്ത്ര അധ്യാപികയായ റെനി മോളുടെയും മകളാണ് മീനാക്ഷി.

Leave a Reply

Your email address will not be published. Required fields are marked *