സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 160 രൂപ വർധിച്ച് വില 91,280 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വർണം വാങ്ങാൻ 11,410 രൂപ നൽകണം. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,448 രൂപയും, 18 കാരറ്റ് സ്വർണത്തിന് 9,336 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ 91,440 രൂപയായിരുന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം 91,120 രൂപയിലേക്ക് കുറഞ്ഞിരുന്നു.
അമേരിക്കൻ സമ്പദ് വ്യവസ്ഥ സജീവമായതോടെ നിക്ഷേപകർ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തിത്തുടങ്ങിയതാണ് സ്വർണവിലയിലെ ഈ ചാഞ്ചാട്ടത്തിന് ഒരു കാരണം. ഡോളർ കരുത്താർജിച്ച സ്ഥിതിക്ക് സ്വർണവില കുറയേണ്ടതാണ്.
എന്നാൽ, അമേരിക്കൻ ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും, ഇതിന് വിരുദ്ധമായ പ്രചാരണങ്ങളും നിലനിൽക്കുന്നതിനാലാണ് സ്വർണ വിപണിയിലെ ഈ അസ്ഥിരത തുടരുന്നത്.
