മധ്യപ്രദേശിലെ ഇൻഡോറില്‍ ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈംഗികാതിക്രമം. നവംബർ 16ന് ബസ് യാത്ര ചെയ്യുന്നതിനിടെയാണ് താരത്തിന് നേരെ ലൈംഗികാതിക്രമം നടന്നത്. അതിക്രമത്തിന് പിന്നാലെ കേസെടുത്ത പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവറും കണ്ടക്ടറും സഹായിയുമാണ് അറസ്റ്റിലായത്.
ഇൻഡോറിൽ നിന്നും പൂനെയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ലൈംഗികാതിക്രമം നടന്നത്. ഷൂട്ടറെ, കണ്ടക്ടർ തന്നെ അനുചിതമായി സ്പർശിച്ചുവെന്നാണ് പരാതി. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ശേഷം താരം ഭോപ്പാലിൽ നിന്ന് ഇൻഡോർ വഴി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭോപ്പാലിനും ഇൻഡോറിനും ഇടയിൽ വെച്ചാണ് ഉപദ്രവം ഉണ്ടായതെന്നും താരം മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്കായി ഇൻഡോറിൽ എത്തിയ രണ്ട് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ പട്ടാപ്പകൽ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയെന്ന പരാതി നൽകിയിട്ട് കേവലം 25 ദിവസങ്ങൾക്ക് ശേഷമാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ഇതേ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ അഖീൽ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
