ദുബായ് : എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം.
സംഘമായുള്ള പ്രകടത്തിനുഎയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂ ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് അപകടം. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ ശേഷം നേരെ താഴേക്കു പതിക്കുകയായിരുന്നു. എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു.
അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെയാണ് വിമാനം തകർന്നുവീണത്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയർന്നത്, ഷോ കാണാൻ തടിച്ചുകൂടിയ കാഴ്ചക്കാരിൽ പരിഭ്രാന്തി പരത്തി. വിമാനം തകർന്നുവീഴുന്നതിന് മുമ്പ് പൈലറ്റിന് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞോ എന്ന കാര്യം വ്യക്തമല്ല. അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
