പിണറായി വിജയൻ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വാസവന്റെ പ്രസ്താവന അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിപൂജ പാർട്ടിക്കില്ല. അതാണ് പാർട്ടിയുടെ നിലപാടെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.നെഹ്റു ഒരിക്കൽ അമ്പലം പണിയാൻ പോകുന്നു എന്ന് പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എന്നാൽ നെഹ്റു ഉദേശിച്ചത് പൊതുമേഖല സ്ഥാപനങ്ങൾ ആയിരുന്നു. അതുപോലെയാകാം ഇതുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പേടിച്ചുപോയെന്ന സതീശന്റെ പരിഹാസം ജനാധിപത്യ വിരുദ്ധ പ്രസ്താവനയാണ്. പൊലീസിനെയും സംവിധാനത്തെയും കാര്യമാക്കുന്നില്ല എന്ന പ്രസ്താവനയാണത്. യൂത്ത് കോൺഗ്രസിന്റേത് കടന്നാക്രമണമാണ്. ഡിവൈഎഫ്ഐ ഒരു രക്ഷാപ്രവർത്തനവും നടത്തുന്നില്ല. പരാതി പരിഹാരത്തിന് സമയമെടുക്കും.സമയം വേണമെങ്കിൽ ആലോചിച്ചു നീട്ടാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.അതേസമയം, പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ രംഗത്തെത്തി. ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടർമാർ പറയുന്ന വാർത്ത പത്രങ്ങളിൽ മുൻപ് വന്നതാണ്. സാംസ്കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓർമിക്കുന്നുവെന്നു ചൂണ്ടികാണിച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പിണറായിയെ പുകഴ്ത്തി വിഎൻ വാസവൻ ഇങ്ങനെ പറഞ്ഞത്. ഇതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
