ഉത്തര്‍പ്രദേശില്‍ ഝാന്‍സിയില്‍ 16 കാരനെ ആറ് സഹപാഠികള്‍ നഗ്‌നനാക്കി മര്‍ദിച്ചു. സഹപാഠികളിലൊരാള്‍ കടം വാങ്ങിയ 200 രൂപ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടതാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും കുട്ടി പൊലീസിനോട് പറഞ്ഞു. ചെറുത്തതോടെ മര്‍ദിക്കാന്‍ തുടങ്ങി. നഗ്‌നനാക്കിയ ശേഷം ആറ് പേര്‍ വടിയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ചു. ആക്രമണം ഫോണില്‍ പകര്‍ത്തി. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി ആരോപിച്ചു.

തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരയായ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഒരു സുഹൃത്ത് 200 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും തുക മടക്കി നല്‍കിയില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു.

രണ്ട് ദിവസത്തിന് ശേഷം പ്രതികള്‍ വീഡിയോ ഓണ്‍ലൈനില്‍ പങ്കുവച്ചു. ഇതോടെയാണ് വീട്ടുകാര് പോലും വിവരം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *