സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. ഇരുപതിനായിരത്തോളം ജനപ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ ഭരണസമിതി യോഗവും ചേര്‍ന്ന ശേഷമാണ് അംഗങ്ങള്‍ പിരിഞ്ഞത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനുകളില്‍ 11.30നുമായിരുന്നു സത്യപ്രതിജ്ഞ നടന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് ആദ്യം സത്യപ്ര തിജ്ഞ ചെയ്ത മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കലക്ടര്‍മാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളുടെ വരണാധികാരികളുമാണ് സത്യപ്രതിജ്ഞക്ക് നേതൃത്വം നല്‍കിയത്. സത്യപ്രതിജ്ഞക്ക് ശേഷം ആദ്യ ഭരണസമിതി യോഗവും ചേര്‍ന്നശേഷമാണ് അംഗങ്ങള്‍ പിരിഞ്ഞത്. നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും മേയര്‍, ഡപ്യൂട്ടി മേയര്‍, ചെയര്‍പഴ്സന്‍, ഡെപ്യൂട്ടി ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പ് 26ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ 27നും നടക്കും.
