കുന്ദമംഗലം: പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ മീറ്റിന്റെ ഉദ്ഘാടനം യു.സി. രാമൻ നിർവഹിച്ചു. പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഖാലിദ് കിളിമുണ്ട, കെ.പി. കോയ, ഒ. ഹുസ്സയിൻ, എ.ടി. ബഷീർ എന്നിവർ സംസാരിച്ചു. ഒപ്പം പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു.

പ്രസിഡന്റായി അരിയിൽ മൊയ്തീൻ ഹാജി ( കുന്ദമംഗലം ) പ്രസിഡണ്ട് ജനറൽസിക്രട്ടറിയായി എം.ബാബുമോൻ ( പന്തീർ പാടം ) ട്രഷററായി സി.അബ്ദുൾ ഗഫൂർ( കാരന്തൂർ ) എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ വൈസ് പ്രസിഡന്റുമാരായി പി.അബൂ ഹാജി( പിലാശ്ശേരി ) , യു.സി മൊയ്തീൻ കോയ( പടനിലം ) , കെ.ബഷീർ മാസ്റ്റർ( പൈങ്ങോട്ട് പുറം ) , ജോയൻറ് സിക്രട്ടറിമാറായി ഇ. ശിഹാബ് റഹ്മാൻ ( പൈങ്ങോട്ട് പുറം ) , സി.പി. ശിഹാബ് ( പന്തീർ പാടം ) , ഹാരിസ് തറക്കൽ( പന്തീർപാടം ) എന്നിവരെയും നിയോഗിച്ചു. റിട്ടേണിംഗ് ഓഫീസർ മജീദ് പെരുമണ്ണ , അസിസ്റ്റൻറ് ആർ.ഒ മാരായ ഒ.എം നൗഷാദ് , എ.കോയ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

Leave a Reply

Your email address will not be published. Required fields are marked *