കുന്ദമംഗലം പഞ്ചായത്ത്‌ വനിതാ ലീഗിന് പുതിയ കമ്മറ്റി നിലവിൽ വന്നു. ഇന്നലെ നടന്ന കൗൺസിൽ യോഗം നിയോജക മണ്ഡലം മുസ്ലീം ലീഗ് ജന:സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. ഷഹർബാൻ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ലീഗ് ട്രെഷറർ എ.പി.സഫിയ,സെക്രട്ടറി ടി. കെ.സീനത്ത്,പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ അരിയിൽ മൊയ്‌ദീൻ ഹാജി,ഒ.സലീം, എൻ.എം.യൂസഫ്,ഐ.മുഹമ്മദ്‌ കോയ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.

പ്രസിഡന്റായി ഷമീന വെള്ളക്കാട്ടിനെയും , ജനറൽ സെക്രട്ടറിയായി ഫാത്തിമ ജെസ്‌ലിനെയും ട്രഷററായി ഷംസാദ പാറ്റയിലിനേയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.കെ.സൗദ, സുബൈദ ഇ.എം, ആസിഫ റഷീദ്, സെക്രട്ടറി സ്ഥാനത്തേക്ക് മിന്നത്ത്,ഉമൈറ,ശ്രീബ ഷാജി എന്നിവരെയും തെരെഞ്ഞെടുത്തു. റിട്ടേർണിങ് ഓഫീസർ ഷറഫുന്നിസ മാവൂർ യോഗ നടപടികൾ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *