കുന്ദമംഗലം: എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. കുന്ദമംഗലം സൈനുദ്ധീൻ നിസാമിയെ പ്രസിഡന്റായും, റഫീഖ് കാക്കേരിയെ ജനറൽ സെക്രട്ടറിയായും, സയ്യിദ് അലവി ജീലാനിയെ ഫിനാൻസ് സെക്രട്ടറിയായും നിയോഗിച്ചു.
കൂടാതെ ഓർഗനൈസിംഗ് പ്രസിഡന്റായി ഖാലിദ് സഖാഫി പുള്ളാവൂരിനെയും ഓർഗനൈസിംഗ് സെക്രട്ടറിയായി സൈനുൽ ആബിദ് കുറ്റിക്കാട്ടൂരിനെയും, ദഅവ പ്രസിഡന്റായി അഷ്റഫ് അഹ്സനിയെയും , ദഅവ സെക്രട്ടറിയായി റഹീം സഖാഫി കായലത്തെയും, സാമൂഹികം പ്രസിഡന്റായി അബ്ദുൽ ബാരി സഖാഫിയെയും, സാമൂഹികം സെക്രട്ടറിയായി ശരീഫ് കാരന്തൂർരിനെയും, സാന്ത്വനം സെക്രട്ടറിയായി ശുഹൈബ് മുറിയനാലിനേയും, സാംസ്കാരികം പ്രസിഡന്റായി ഉസ്മാൻ സഖാഫി മാവൂരിനെയും സാംസ്കാരികം സെക്രട്ടറിയായി സയ്യിദ് അലി നിയാസിനേയും തെരെഞ്ഞെടുത്തു.
കൗൺസിൽ യോഗത്തിൽ എം ടി ശിഹാബുദ്ധീൻ സഖാഫി സ്വാഗതം പറഞ്ഞു. ഇബ്റാഹീം സഖാഫി താത്തൂർ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം സയ്യിദ് ഫള്ൽ ഹാഷിം സഖാഫി നിർവഹിച്ചു. എസ് വൈ എസ് ജില്ല സെക്രട്ടറി പി വി അഹ്മദ് കബീർ കൗൺസിൽ നിയന്ത്രിച്ചു.എംടി ശിഹാബുദ്ധീൻ സഖാഫി, അലവി സഖാഫി കായലം ശംസുദ്ധീൻ പെരുവയൽ,സൈനുദ്ധീൻ നിസാമി കുന്ദമംഗലം എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
