ഭുവനേശ്വര്‍: ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ഹിന്ദുത്വ വാദികള്‍ തീവച്ചു കൊലപ്പെടുത്തിയിട്ട് ഇന്ന് 25 വര്‍ഷം തികയുകയാണ്. മതപരിവര്‍ത്തനം ആരോപിച്ചാണ് കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സുവിശേഷകനെ കൊലപ്പെടുത്തിയത്.
പത്ത് വയസ്സുകാരനായ ഫിലിപ്പ്, ആറ് വയസ്സുള്ള തിമോത്തി എന്നീ രണ്ട് ആണ്‍മക്കളോടൊപ്പം വാഹനത്തില്‍ കിടന്നുറങ്ങിയപ്പോഴാണ് അര്‍ധരാത്രിയില്‍ വാഹനത്തിന് തീവച്ചത്. ഒഡീഷയിലെ ക്വഞ്ചാര്‍ ജില്ലയില്‍പ്പെടുന്ന മനോഹരപൂര്‍ ഗ്രാമത്തിലെ ഈ സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ്, കൊലപാതകികളോട് ക്ഷമിച്ചതായി അറിയിച്ചെങ്കിലും രാജ്യത്തിന്റെ മതേതര മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവംമാണിത്.
രാജ്യം നടുങ്ങിയ കൊടുംക്രൂരതയ്ക്കു നേതൃത്വം നല്‍കിയത് അന്ന് ബജറംഗ്ദള്‍ പ്രവര്‍ത്തകനായ ദാരാ സിങാണ്. പശു സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ആര്‍എസ്എസ്, ബിജെപി എന്നിവയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് കേസിലെ മുഖ്യപ്രതി.
