സാഹിത്യനഗരിയിൽ എട്ടാമത് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം.ലിറ്ററേച്ചർ ഫെസ്റ്റിന് ആവേശം പകരാൻ ട്രസ്റ്റ് ഫാസ്റ്റ് ആർട്ടിസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കോഴിക്കോടിൻ്റെ ചരിത്രം വിളിച്ചോത്തുന്ന ചുമർചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മുംബൈ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ ഇവർ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. കോഴിക്കോടിൻ്റെ പ്രിയ കഥാകാരൻ എം ടി യുടെ കൃതികളെ ആസ്പദമാക്കിയാണ് ചുമർചിത്രങ്ങൾ ഒരുക്കിയത്.
സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോളപ്രശസ്തരായ നിരവധി പേര്‍ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കും.23ന് ​വൈ​കു​ന്നേ​രം ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നൊ​ബേ​ൽ സാ​ഹി​ത്യ ജേ​താ​ക്ക​ളാ​യ ഡോ. ​വെ​ങ്കി രാ​മ​കൃ​ഷ്ണ​നും എ​സ്ത​ർ ഡു​ഫ്ലോ​യും ജെ​ന്നി ഏ​ർ​പെ​ൻ​ബെ​ക്ക്, പോ​ൾ ലി​ഞ്ച്, മൈ​ക്ക​ൽ ഹോ​ഫ്മാ​ൻ, ഗൌ​സ്, സോ​ഫി മ​ക്കി​ന്റോ​ഷ്, ജോ​ർ​ജി ഗൊ​സ്പോ​ഡി​നോ​വ് എ​ന്നീ ബു​ക്ക​ർ സ​മ്മാ​ന ജേ​താ​ക്ക​ളും അ​ട​ക്കം 15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 500ഓ​ളം പ്ര​ഭാ​ഷ​ക​ർ പ​ങ്കെ​ടു​ക്കും.കെ.​എ​ൽ.​എ​ഫ് ബു​ക്ക് ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡി​ന് ഈ ​വ​ർ​ഷ​ത്തെ കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ തു​ട​ക്കം കു​റി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *