തനത് രുചിക്കൂട്ടുകൾക്ക് ആഗോള വിപണി ലക്ഷ്യം

തിരുവനന്തപുരം: കേരളത്തിന്റെ രുചിഭൂപടത്തിലേക്ക് പുതിയൊരു വിപ്ലവവുമായി ‘Holaa’ ബ്രാൻഡിന്റെ തേങ്ങാ അച്ചാർ വിപണിയിലെത്തി. തിരുവനന്തപുരം നഗരസഭാ മേയർ വി വി രാജേഷ് ഉൽപ്പന്നത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നിർവഹിച്ചു. ചടങ്ങിൽ ആദ്യ വിൽപനയും മേയർ നിർവഹിച്ചു.
ചിരകിയ തേങ്ങ, തേങ്ങ ചിപ്സ്, തേങ്ങാ അച്ചാർ, തേങ്ങ പാൽ തുടങ്ങിയ ഉൽപ്പന്നങ്ങളിലൂടെ കേരളത്തിന്റെ തനത് വിഭവമായ തേങ്ങയെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി സാധാരണക്കാരുടെ കൈകളിലെത്തിക്കാനുള്ള ‘Holaa’യുടെ ശ്രമത്തെ മേയർ അഭിനന്ദിച്ചു. പ്രാദേശിക സംരംഭകർക്ക് ഇത്തരം നൂതന ആശയങ്ങൾ മികച്ച വരുമാന മാർഗങ്ങളും സമീപവിപണികളും കണ്ടെത്താൻ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.
“നമ്മുടെ വീട്ടുമുറ്റത്തെ തേങ്ങയെ ഒരു ബ്രാൻഡഡ് ഉൽപ്പന്നമായി മാറ്റുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് വലിയ കരുത്ത് പകരാൻ കഴിയും,” മേയർ കൂട്ടിച്ചേർത്തു.
പരമ്പരാഗത രുചിയും ആധുനിക പാക്കേജിംഗും സമന്വയിപ്പിച്ചാണ് ‘Holaa’ തേങ്ങാ അച്ചാർ തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതിദത്ത ചേരുവകൾ മാത്രം ഉപയോഗിച്ച് ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെയാണ് ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കേരളത്തിലെ പ്രമുഖ ഔട്ട്‌ലെറ്റുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ഉൽപ്പന്നം ലഭ്യമാകും.
‘Holaa’ ബ്രാൻഡിന്റെ ഭാഗമായി വരും മാസങ്ങളിൽ കൂടുതൽ മൂല്യവർദ്ധിത തേങ്ങാ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ഹോലാ ഗ്രൂപ്പ് പ്രതിനിധികളും സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *