ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. എന്നാൽ ഏതെല്ലാമാണ് കര്‍ഷക വിരുദ്ധമെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കര്‍ഷക സംഘടനകള്‍ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചുവരുന്നതിനിടയിലാണ് മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.
‘സര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി 12 തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് വെറുതെ പറയുന്നതല്ലാതെ അതിലെന്താണ് പ്രശ്നമെന്ന് പറയുന്നില്ല. പ്രതിഷേധത്തിലെ ആളുകളുടെ എണ്ണംകൂടുന്നത് നിയമം പിന്‍വലിക്കാനുള്ള കാരണമാകില്ല’ മന്ത്രി പറഞ്ഞു. കര്‍ഷക വിരുദ്ധമായ വ്യവസ്ഥകള്‍ എന്താണെന്ന് യൂണിയനുകള്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ അത് മനസ്സിലാക്കാനും ഭേദഗതികള്‍ വരുത്താനും തയ്യാറാണ്. പ്രധാനമന്ത്രി തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *