നിയമസഭ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഇന്ന് . വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.

നിലവില്‍ ഡമ്മി സ്ഥാനാര്‍ത്ഥികളുടേത് ഉള്‍പ്പെടെ140 മണ്ഡലങ്ങളിലേക്ക് 1061 പേരുടെ പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 1203 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്തുണ്ടായിരുന്നത്.

അവസാന ദിനമായ ഇന്ന് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കും. എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ചിഹ്നം അനുവദിക്കാനുള്ള നടപടി ക്രമങ്ങളും നാളെ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *