ലോക ജലദിനത്തോടനുബന്ധിച്ച് കുന്നമംഗലം പി.എസ്. എൻ കമ്മ്യൂണിറ്റി കോളേജിൽ അമൂല്യമായ ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.
നാഷണൽ സോഷ്യൽ ആക്ടിവിറ്റീസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പാൾ ശ്രീ. സുചേഷ്.എം ഉത്ഘാടനം ചെയ്തു.

വെള്ളം കുടിക്കുന്നതിന്റെ കുറവുകൊണ്ടുണ്ടാകുന്ന നിർജ്ജലീകരണത്തിന് പരിഹാരമായി തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിൽ മുഴുവൻകുട്ടികളും ബോട്ടിലിൽ വെള്ളം കൊണ്ടുവരാനും 11.30ന് “വാട്ടർ ബെൽ” സംവിധാനം നടപ്പിലാക്കി വിദ്യാർത്ഥികളെകൊണ്ട് വെള്ളം കുടിപ്പിക്കാനും മാനേജ്മെന്റ് തീരുമാനമെടുത്തു. അദ്ധ്യാപികമാരായ സവിത, ശ്രീജിഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
