ജമ്മു കശ്മീരില്‍ നാലു ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു.തിങ്കളാഴ്ച രാവിലെ ഷോപ്പിയാനിലെ മുനിഹാള്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ കീഴടക്കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു സേനാ ജവാന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.
#UPDATE – Fourth terrorist eliminated in the encounter with security forces in Shopian. Arms recovered. Joint operation is underway: Indian Army#JammuAndKashmir
— ANI (@ANI) March 22, 2021
രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും നേരത്തെ സുരക്ഷാ സേന അറിയിച്ചിരുന്നു. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ അവസാനിച്ചതായും ഒരു ജവാന് പരിക്കേറ്റതായും കശ്മീര്‍ ഐ.ജി.പി. വിജയ് കുമാര്‍ എ.എന്‍.ഐയോടു പ്രതികരിച്ചു.
