കുന്ദമംഗലം : മനുഷ്യനെ തമ്മിൽ അകറ്റാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അവരെ ചേർത്തുപിടികാനും അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുവാനും നമ്മൾ ശ്രമിക്കണമെന്ന് വി.പി ബഷീർ. മസ്ജിദുൽ ഇഹ്സാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാർഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് പ്രസിഡന്റ് എം.സിബ്ഗത്തുള്ള, സെക്രട്ടറി പി.എം. ശരീഫുദ്ധീൻ, ട്രഷറർ പി.പി. മുഹമ്മദ്, എൻ. റഷീദ്, എൻ. അലി, സുബൈർ കുന്ദമംഗലം, എ.കെ. യുസുഫ് മാസ്റ്റർ, അലി ആനപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി. മലർവാടി, ടീൻ ഇന്ത്യ കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.ഇ പി ലിയാഖത്തലി, കെ കെ അബ്ദുൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ അതിഥി തൊഴിലാളികൾക്കായി പെരുന്നാൾ നമസ്കാരം നടന്നു. ഇമാം മുഖദിർഖുത്തുബ നിർവ്വഹിച്ചു.