മത്സ്യതൊഴിലാളിയുടെ സമരത്തിന് മുന്നിൽ അടിപതറി അധികൃതര്‍.കണ്ണൂര്‍ അഴീക്കലില്‍നിന്ന് വലിയ ഡ്രജര്‍ എത്തിച്ച് മണല്‍ പൂര്‍ണമായി നീക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് പൊഴി ഭാഗികമായി മുറിക്കാന്‍ സമരസമിതിയും മത്സ്യത്തൊഴിലാളി സംഘടനകളും അനുവദിച്ചു.
കണ്ണൂരില്‍ നിന്നു കൊണ്ടുവരുന്ന ശേഷി കൂടിയ ഡ്രജര്‍ പ്രവേശിപ്പിക്കുന്നതിനായി പൊഴിയുടെ മുക്കാല്‍ ഭാഗം മുറിച്ചു നീക്കേണ്ടി വരും. 3 മീറ്റര്‍ ആഴത്തിലും 6 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുക. ഇതോടൊപ്പം കൂട്ടിയിട്ടിരിക്കുന്ന മണല്‍ മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു. പൊഴി മുറിക്കുന്നതിനൊപ്പം തന്നെ മണല്‍ നീക്കാമെന്നുള്ള ഉറപ്പാണ് നല്‍കിയിരിക്കുന്നത്. മണല്‍ അടിഞ്ഞ് മുതലപ്പൊഴി വഴിയുള്ള മത്സ്യബന്ധനം നിലച്ചിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *