ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന് കിഴിൽ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായി പ്രവർത്തിക്കുന്ന ഹ്യുമാനിറ്റി വെക്കേഷണൽ ട്രെയിനിംങ്ങ്, റിഹാബിലിറ്റേഷൻ സെൻ്ററിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിറ്റ് കിട്ടിയ ലാഭത്തിൻ്റെ വിഹിതത്തിന്റെയും കുടാതെ അവർ സ്വരുപിച്ചതുമായ 3000 മാസ്ക്കും സാനിറ്റൈസറും പൾസ് ഓക്സിമീറ്ററുകളും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യുട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന് ഭിന്നശേഷിക്കാരായ കുട്ടികൾ നൽകി.നാഷണൽ ട്രസ്റ്റ് സംസ്ഥാന തല കമ്മിറ്റി മെമ്പർ പി. സിക്കന്തർ, ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം.സിറാജ്, ടീച്ചർമാരായ ടി. ഷീന, ടി. രേഷ്മ, ബിംഷിന, എം.സി. ഷിവിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു