കോഴിക്കോട് കാവ്സ്റ്റോപ്പിൽ ചരക്ക് ലോറി ഇലട്രിക്ക് പോസ്റ്റിലിടിച്ച് അപകടം.കോഴിക്കോടെയ്ക്ക് പൊയ്ക്കൊണ്ടിരുന്ന ചരക്ക് വാഹനം മൂന്ന് ഇലട്രിക്ക് പോസ്റ്റിലിടിച്ച് കൊണ്ട് മുന്നിലുള്ള വീട്ടിലേക്ക് കയറുകയായിരുന്നു . വാഹനത്തിലെ ക്‌ളീനർ പട്ടറയൻ (23 ) തമിഴ്നാട് കേശവപുരം സ്വദേശി തത്സമയം തന്നെ ഷോക്കേറ്റ് മരിച്ചു.ഡ്രൈവറെയുംഅയ്യപ്പൻ (33) കൂടെയുണ്ടായിരുന്ന മുത്തു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമാണ് .ഇന്ന് ഉച്ച തിരിഞ്ഞ് 4 .10 ഓടുകൂടിയാണ് അപകടം നടക്കുന്നത്.മംഗലാപുരത്ത് നിന്നും തിരുവനന്ത പുരത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *