മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ 15 വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. സ്വിമ്മിങ് പൂളില്‍ നീന്താനായി ചാടാനൊരുങ്ങവെയാണ് കുട്ടി തറയില്‍ കുഴഞ്ഞുവീണത്.

സിവല്‍ഖാസ് സ്വദേശിയായ 15കാരനാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വിമ്മിങ് പൂളില്‍ നീന്തിയ ശേഷം കരയ്ക്കു കയറി വീണ്ടും ചാടാനായി അടുത്ത വശത്തേക്ക് നടക്കവെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിനു പിന്നാലെ സ്വിമ്മിങ് പൂളും പരിസരവും അടച്ചു. പൂളിന്റെ മാനേജര്‍ ഒളിവിലാണ്. അതേസമയം, കുട്ടിയുടെ കുടുംബം പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *