കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അധികാരമൊഴിഞ്ഞേക്കുമെന്നുള്ള സൂചനകള്‍ക്കിടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് സമുദായം. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് യെദ്യൂരപ്പയെ മാറ്റുകയാണെങ്കില്‍ അത് സംസ്ഥാനത്ത് ബിജെപിയുടെ അവസാനം കുറിക്കുന്നതായിരിക്കുമെന്നാണ് ലിംഗായത്ത് വിഭാഗം അറിയിച്ചിരിക്കുന്നത്. യെദ്യൂരപ്പയെ മാറ്റിയാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് സമുദായ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ യെദ്യൂരപ്പയെ മുന്‍നിര്‍ത്തി ഇനി അധികാരത്തില്‍ എത്തില്ലെന്നാണ് ബിജെപി കരുതുന്നത്. എംഎല്‍എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, ടൂറിസം മന്ത്രി സി പി യോഗേശ്വര്‍, എംഎല്‍സി എ എച്ച് വിശ്വനാഥ് എന്നിവര്‍ യെദിയൂരപ്പയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

അതേസമയം യെദ്യൂരപ്പയെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിട്ടുണ്ട്. ‘പരിമിതികളുണ്ടെങ്കിലും കര്‍ണാടകയില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവ് യെദ്യൂരപ്പ തന്നെയാണെന്ന് സ്വാമി ചൂണ്ടിക്കാണിച്ചു.

‘യെദ്യൂരപ്പയാണ് ബി ജെ പിയെ ആദ്യമായി കര്‍ണാടകയില്‍ അധികാരത്തിലെത്തിച്ചത്. ചിലര്‍ അദ്ദേഹത്തെ നീക്കം ചെയ്യാനായി ഗൂഢാലോചന നടത്തുകയാണ്. യെദ്യൂരപ്പയെ കൂടാതെ സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തില്ല. യെദ്യൂരപ്പയെ തിരിച്ച് കൊണ്ടുവന്നതാണ് അധികാരത്തിലെത്താന്‍ ബി ജെ പിയെ സഹായിച്ചത്’. എന്നാല്‍ എന്തിനാണ് പാര്‍ട്ടി വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കുന്നതെന്ന് സ്വാമി യെദ്യൂരപ്പയെ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *