ചലച്ചിത്ര നിർമാതാവും മാധ്യമപ്രവർത്തകനുമായിരുന്ന പ്രദീപ്​ ഗുഹ അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ്​ അംബാനി ആശപത്രിൽ അർബുദ ബാധയെ തുടർന്നായിരുന്നു അന്ത്യം .​ ഋത്വിക്​ റോഷൻ, കരിഷ്മ കപൂർ എന്നിവർ അഭിനയിച്ച ‘ഫിസ’ 2008ൽ പുറത്തിറങ്ങിയ ‘ഫിർ കഭി’ എന്നീ ചിത്രങ്ങളുടെ നിർമാതാവായിരുന്നു

നാല്​ പതിറ്റാണ്ടുകാലം മാധ്യമ, പരസ്യം, മാർക്കറ്റിങ്​, ബ്രാൻഡിങ്​ മേഖലകളിൽ പ്രവർത്തിച്ച പ്രദീപ് ഗുഹ . 30 വർഷക്കാലം ടൈംസ്​ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്നു. കമ്പനിയുടെ പ്രസിഡന്‍റായിഅദ്ദേഹം സേവനം അനുഷ്​ടിച്ചിട്ടുണ്ട് . കമ്പനിയുടെ ബോർഡ്​ ഓഫ്​ ഡയരക്​ടേഴ്​സിലും അംഗമായിരുന്നു.

മൂന്ന്​ വർഷം സീ എന്‍റർടെയ്​ൻമെന്‍റ്​ സി.ഇ.ഒ ആയിരുന്നു. ഇന്‍റർനാഷനൽ അഡ്വർടൈസിങ്​ അസോസിയേഷൻ, ഏഷ്യ പസിഫിക്​ മേഖലയുടെ വൈസ്​ പ്രസിഡന്‍റ്​ ഏരിയ ഡയരക്​ടർ ചുമതലകൾ വഹിച്ചു. നിലവിൽ 9X മീഡിയ പ്രൈവറ്റ്​ ലിമിറ്റഡിന്‍റെ മാനേജിങ്​ ഡയരക്​ടറാണ്​. മനോജ്​ ബാജ്​പേയി, പ്രിയങ്ക ചോപ്ര, സുഭാഷ്​ ഗായ്​, ലാറ ദത്ത, അദ്​നാൻ സാമി എന്നിങ്ങനെ സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *