യു.പി.ഐ. പേമെന്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി കേന്ദ്ര ധനകാര്യമന്ത്രാലയം. പ്രത്യേകനിരക്ക് ഈടാക്കാനുള്ള നിര്‍ദേശം ആര്‍.ബി.ഐ. പരിഗണിക്കുന്നെന്ന വാര്‍ത്തകളെക്കുറിച്ച് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.മൊബൈൽ ഫോണിലൂടെയുള്ള പണമിടപാടുകൾക്ക് ഫീ ഈടാക്കാൻ നിർദേശിച്ചുകൊണ്ട് ആർ.ബി.ഐ ഡിസ്‌കഷൻ പേപ്പർ പുറത്തിറക്കിയിരുന്നു.

ഉപയോക്താക്കളില്‍നിന്ന് ഇത്തരത്തില്‍ തുക ഈടാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്ല. സാധാരണ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സേവനവും സാമ്പത്തിക രംഗത്തിന് ഉത്പാദന നേട്ടവും ഉറപ്പുവരുത്തുന്ന സംവിധാനമാണ് യു.പി.ഐ. യെന്നും മന്ത്രാലയം പറഞ്ഞു.ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കിയിരുന്നെന്നും ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. 2020 ജനുവരി ഒന്നുമുതല്‍ യു.പി.ഐ. ഇടപാടുകള്‍ സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നെന്നും ധനമന്ത്രാലയം പറഞ്ഞു.മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐ.എം.പി.എസിന്(ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ്) സമാനമായതിനാൽ യു.പി.ഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്നായിരുന്നു റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *