രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോ​ഗ ബാധിതരുടെ എണ്ണം 3,01,989ആണ്. കഴിഞ്ഞ 186 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 383 മരണം കൂടി കൊവിഡ് ബാധിച്ചാണെന്ന് സ്ഥി‌രീകരിച്ചിട്ടുണ്ട്. ആകെ മരണസംഖ്യ 4.45 ലക്ഷമാണ്. എന്നാൽ ഇന്ത്യയിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ നിലവിലെ എണ്ണം 3.01 ലക്ഷമായി കുറഞ്ഞു.
82,65,15,754 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ കോവിഡ് -19ന്റെ ആർ-വാല്യു അഥവാ പ്രത്യുത്പാദന സംഖ്യ ഓഗസ്റ്റ് അവസാനത്തിൽ 1.17 ആയിരുന്നത് സെപ്റ്റംബർ പകുതിയോടെ 0.92 ആയി കുറഞ്ഞു. ഇത് രാജ്യത്തുടനീളം വ്യാപനം മന്ദഗതിയിലായതിന്റെ സൂചയാണെന്ന് ഗവേഷകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *