ഭിന്നശേഷിക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി അവരുടെ ഉന്നമനം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണന്ന് കേരള നദ്‌വത്തുൽ മുജാഹിദീനിന്റെ(കെ.എൻ.എം) കീഴിൽ പ്രവർത്തിക്കുന്ന റിവാഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് നടന്ന സ്നേഹ സംവാദം ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എം അക്ബർ ചോദ്യോത്തര സെഷന് നേതൃത്വം നൽകി. സി.മരക്കാരുട്ടി, മുഹമ്മദ് അമീർ, യാസർ അറഫാത്ത്, അബ്ദുൽ മുഹ്‌സിൻ, അഫ്‌സൽ പട്ടേൽത്താഴം, ഹംസ ജൈസൽ, ശിഹാബുദ്ദീൻ കെ.ടി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *