കെ പി ശര്‍മ്മ ഒലി സര്‍ക്കാരിന്റെ പതനത്തോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ട നേപ്പാളില്‍ മന്ത്രിസഭ വികസിപ്പിച്ച് ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി.
പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് പുതിയ മന്ത്രിസഭയില്‍ 11 മന്ത്രിമാരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്ട്രപതി ഭവനില്‍ നടക്കും.
സെപ്റ്റംബര്‍ 12നാണ് കാര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ‘അധികാരം ആസ്വദിക്കാന്‍ വേണ്ടിയല്ല ഞാനും എന്റെ ടീമും ഇവിടെ വന്നിരിക്കുന്നത്. ആറ് മാസത്തില്‍ കൂടുതല്‍ തുടരില്ല. പുതിയ പാര്‍ലമെന്റിന് ഞങ്ങള്‍ ഉത്തരവാദിത്തം കൈമാറുമെന്നും’ കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പ്രതികരിച്ചിരുന്നു.
